ചിതയ്ക്ക് തീകൊളുത്തി; മരിച്ചെന്ന് കരുതിയയാള്‍ കരഞ്ഞുകൊണ്ട് എഴുന്നേറ്റു!

By Web Desk.15 05 2021

imran-azhar

 


മുംബൈ: കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതി സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയതാണ് 76കാരി ശകുന്തള ഗെയ്ക് വാദിനെ. ചിതയ്ക്ക് തീകൊളുത്തും മുന്‍പ് കരഞ്ഞുകൊണ്ടെഴുന്നേറ്റ് എല്ലാവരെയും അമ്പരപ്പിച്ചു.

 

മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം. കോവിഡ് ബാധയെ തുടര്‍ന്നാണ് ശകുന്തളയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വച്ച് ശകുന്തള മരിച്ചതായി ബന്ധുക്കള്‍ക്ക് സംശയം തോന്നി.

 

ആശുപത്രിയില്‍ കിടക്കയും ലഭിച്ചില്ല. തുടര്‍ന്നാണ് ബന്ധുക്കള്‍ ശകുന്തളയുമായി വീട്ടിലേക്ക് മടങ്ങിയത്.

 

ബന്ധുക്കള്‍ ഗ്രാമത്തില്‍ സംസ്‌ക്കരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കി. ചിതയിലേക്ക് മൃതദേഹം വച്ചപ്പോള്‍ ഇവര്‍ കണ്ണുതുറക്കുകയും പിന്നാലെ കരയാനും തുടങ്ങി.

 

ആദ്യം അമ്പരന്ന ബന്ധുക്കള്‍ ഉടന്‍ തന്നെ ശകുന്തളയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

 

OTHER SECTIONS