കോവിഡ് വ്യാപനം അതിരൂക്ഷം: മഹാരാഷ്ട്രയിൽ പത്താം ക്ലാസ് - പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു

By Sooraj Surendran.12 04 2021

imran-azhar

 

 

മുംബൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടരുന്നു. മഹാരാഷ്ട്രയിലും സ്ഥിതി ഗൗരവതരമാണ്.

 

രോഗവ്യാപന തോത് വർധിച്ച സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ പത്താം ക്ലാസ് - പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. കോവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം കൃത്യമായ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

 

"നിലവിലെ സാഹചര്യങ്ങൾ പരീക്ഷ നടത്തുന്നതിന് അനുയോജ്യമല്ല. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങൾക്ക് പ്രധാനം" വിദ്യാഭ്യാസ മന്ത്രി വർഷ ഗായ്കവാദ് ട്വീറ്റ് ചെയ്തു.

 

പ്ലസ്ടു പരീക്ഷ മെയ് അവസാനവാരത്തിലേക്കും പത്താക്ലാസ് പരീക്ഷ ജൂണിലേക്കുമാണ് മാറ്റിയത്.

 

സിബിഎസ്ഇ, ഐസിഎസ്ഇ, കേംബ്രിഡ്ജ് ബോർഡ് എന്നിവർക്ക് കത്തെഴുതുമെന്നും പരീക്ഷകൾ മാറ്റിവെക്കാൻ അവരോടും ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

 

ഇന്നും ഒന്നര ലക്ഷത്തിന് മുകളില്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 904 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

 

OTHER SECTIONS