നൈജീരിയൻ പൗരൻമാരുടെ ആക്രമണം; മലയാളി കുത്തേറ്റ് മരിച്ചു

By Bhumi.17 06 2021

imran-azhar

 

 


നെടുങ്കണ്ടം: കുത്തേറ്റു മരിച്ച നിലയിൽ മലയാളിയെ ഷാർജയിലെ അബു ഷഗാരയിൽ കണ്ടെത്തി. ഇടുക്കി കരുണാപുരം തടത്തിൽ വീട്ടിൽ വിഷ്ണു വിജയനാണ് (28) കൊല്ലപ്പെട്ടത്.

 

 

നൈജീരിയൻ പൗരൻമാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നു കരുതുന്നു.ജെന്റ്സ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനാണ് വിഷ്ണു.

 

 

വിഷ്ണു താമസിച്ചിരുന്ന ഫ്ലാറ്റിൽ ചൊവ്വാഴ്ച വൈകിട്ട് നൈജീരിയക്കാർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.

 

 

ഇതിനിടെ തടസ്സം പിടിക്കാനെത്തിയ വിഷ്ണുവിനു കുത്തേറ്റു. ഗുരുതരമായ പരുക്കേറ്റ വിഷ്ണുവിനെ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് നൈജീരിയക്കാർ താഴേക്കിട്ടു.

 

 

അപകടമരണമെന്നു വരുത്തിത്തീർക്കാനാണ് ഫ്ലാറ്റിനു മുകളിൽ നിന്നു താഴേക്കിട്ടത് എന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

 

 

 

OTHER SECTIONS