ബെംഗളൂരുവില്‍ മലയാളി യുവതി വീട്ടില്‍ മരിച്ച നിലയില്‍

By Greeshma Rakesh.06 06 2023

imran-azhar


ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളമശേരി ലക്ഷ്മിഭവനത്തില്‍ ശ്രീനിവാസന്റെ മകള്‍ നീതു (27) ആണ് മരിച്ചത്. ബസവനഗര്‍ എസ്എല്‍വി റസിഡന്‍സി അപ്പാര്‍ട്ട്‌മെന്റിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ശ്രീകാന്ത് ആന്ധ്ര റാത്തൂര്‍ സ്വദേശിയാണ്.

 


ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് കിടപ്പുമുറിയില്‍ കയറി വാതിലടച്ച നീതുവിനെ വെളുപ്പിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വയസ്സുകാരി മകള്‍ കളമശേരിയിലെ നീതുവിന്റെ വീട്ടിലായിരുന്നു.

 


ജീവന്‍ബീമനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം സി.വി രാമന്‍ നഗര്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: അജിത, സഹോദരന്‍: നിതിന്‍.

 

OTHER SECTIONS