ഒരു അസാധാരണ ഗർഭം! 25കാരിക്ക് ഒറ്റ പ്രസവത്തിൽ 9 കുഞ്ഞുങ്ങൾ

By Sooraj Surendran.05 05 2021

imran-azhar

 

 

അസാധാരണ ഗർഭത്തിലൂടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് മാലി സ്വദേശിനിയായ യുവതി.

 

ഹലീമ സിസ്സേ എന്ന 25കാരി ഒറ്റ പ്രസവത്തിൽ 9 കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്.

 

അൾട്രാസൗണ്ട് സ്കാനിംഗിൽ 7 കുട്ടികളെന്ന് ഡോക്ടർ അറിയിച്ചിരുന്നെങ്കിലും, പ്രസവത്തിൽ അധികമായി രണ്ട് കുട്ടികൾക്ക് കൂടിയാണ് ഹലീമ ജന്മം നൽകിയത്.

 

9 പേരിൽ അഞ്ച് പെൺകുട്ടികളും 4 ആൺകുട്ടികളുമാണ്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.

 

ഹലീമയ്ക്ക് പ്രത്യേക ചികിത്സയും മറ്റും നൽകണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു.

 

മൊറോക്കോയിലെ ആശുപത്രിയിലാണ് യുവതി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

 

തുടർന്ന് പ്രസവശേഷം നാട്ടിലേക്കി മടങ്ങി.

 

OTHER SECTIONS