നന്ദിഗ്രാമിലെ തോൽവി: മുഖ്യമന്ത്രി മമത ബാനർജി കൽക്കത്ത ഹൈക്കോടതിയിൽ

By sisira.17 06 2021

imran-azhar

 

 

 

ദില്ലി: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാം മണ്ഡലത്തിലേറ്റ തോൽവിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി കൽക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകി.

 

സുവേന്ദു അധികാരിയെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കോടതി നാളെ ഹർജി പരിഗണിക്കും.

 

നന്ദിഗ്രാമിൽ 2,000 ത്തിൽ താഴെ വോട്ടുകൾക്കാണ് ബിജെപിയുടെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടത്.

 

വോട്ടെണ്ണലിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷം മമത ബാനർജി ആരോപിച്ചത്. വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ടിഎംസി ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം നിരസിക്കുകയായിരുന്നു. ഇതോടെയാണ് കോടതിയെ സമീപിച്ചത്.

OTHER SECTIONS