By web desk.11 05 2023
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടില്‍ മലയാളത്തിന്റെ മഹാനടന്‍ എത്തി. വന്ദനയുടെ പിതാവ് മോഹന്‍ദാസിനെ കണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു.
രാത്രി എട്ടേകാലോടെയാണ് മമ്മൂട്ടി വന്ദനയുടെ വീട്ടില്‍ എത്തിയത്. പത്തുമിനിട്ടോളം അദ്ദേഹം വന്ദനയുടെ അച്ഛനോടൊപ്പം ചെലവഴിച്ചു. മമ്മൂട്ടിയെ കൂടാതെ നടന്‍ രമേഷ് പിഷാരടി, ചിന്താ ജറോം എന്നിവരും വന്ദനയുടെ വീട്ടിലെത്തി.
പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിയ അക്രമിയുടെ കുത്തേറ്റാണ് ഹൗസ് സര്‍ജന്‍ വന്ദന മരിച്ചത്. കോട്ടയം മുട്ടുചിറ കെ ജി മോഹന്‍ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകളാണ് വന്ദന.