മമതക്ക് വിലക്ക്, കുച്ച്ബിഹാറിൽ കടക്കരുത്

By അനിൽ പയ്യമ്പള്ളി.10 04 2021

imran-azharമമതയ്ക്ക് പുറമേ മറ്റ് രാഷ്ട്രീയ നേതാക്കൾക്കും എഴുപത്തിരണ്ട് മണിക്കൂറത്തേക്കാണ് വിലക്ക്

കൊൽക്കത്ത :പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് സന്ദർശന വിലക്ക്. തെരഞ്ഞെടുപ്പ് കമ്മിഷനാണ് മമതയെ വിലക്കിയത്.

 

മമതയ്ക്ക് പുറമേ മറ്റ് രാഷ്ട്രീയ നേതാക്കൾക്കും കൂച്ച് ബിഹാറിൽ വിലക്കേർപ്പെടുത്തി. എഴുപത്തിരണ്ട് മണിക്കൂറത്തേക്കാണ് വിലക്ക്.


കൂച്ച് ബിഹാറിൽ വോട്ടെടുപ്പിനിടെ സംഘർഷം അരങ്ങേറിയിരുന്നു.

 

തൃണമൂൽ-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കേന്ദ്രസേന നടത്തിയ വെടിവയ്പിൽ അഞ്ച് പേർ മരിച്ചിരുന്നു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

അക്രമത്തിന്റെ പശ്ചാത്തലത്തിൽ കൂച്ച് ബിഹാറിലെ പോളിംഗ് സസ്പെൻഡ് ചെയ്തു. റീ പോളിംഗ് തീയതി മറ്റന്നാൾ പ്രഖ്യാപിക്കും.

 

അക്രമം ഉണ്ടായപ്പോഴാണ് സിഐഎസ്എഫ് വെടിയുതിർത്തതെന്നാണ് പൊലീസ് നിരീക്ഷകൻ മധുരി. ഡി. പ്രതാപ് പ്രതികരിച്ചത്.

 

പോളിംഗ് ഉദ്യോഗസ്ഥർക്ക് നേരെ ഒരു സംഘം അക്രമം അഴിച്ചുവിട്ടുവെന്നും സംഘർഷത്തിൽ പൊലീസ് നിരീക്ഷകർക്ക് ഉൾപ്പെടെ പരുക്കേറ്റതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

 

 

OTHER SECTIONS