ശ്രീകാര്യത്ത് യുവതിയും, യുവാവും തൂങ്ങിമരിച്ച നിലയിൽ, ദുരൂഹത

By Sooraj Surendran.29 05 2021

imran-azhar

 

 

ശ്രീകാര്യം: യുവതിയും, യുവാവും വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. പാങ്ങപ്പാറ കൈരളി നഗറിലാണ് സംഭവം. വഞ്ചിയൂര്‍ സ്വദേശി സുനില്‍(45), ചേര്‍ത്തല സ്വദേശിനി റൂബി ബാബു(35) എന്നിവരാണ് മരിച്ചത്.

 

ഇവർ വിവാഹിതരാണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. ആത്മഹത്യക്ക് മുൻപ് സുനിൽ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു.

 

സുഹൃത്ത് ശ്രീകാര്യം പോലീസിനെ വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും ഇരുവരും മരണത്തിന് കീഴടങ്ങിയിരുന്നു.

 

റൂബി ബാബുവിന്റെ മൃതദേഹം താഴത്തെ നിലയിലെ കിടപ്പുമുറിയിലെ കട്ടിലിലും സുനിലിനെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

 

റൂബിയുടെ കഴുത്തിലെ കയര്‍ അറുത്തു മാറ്റിയിരുന്നു.

 

(NB: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

OTHER SECTIONS