സുഹൃത്തുമായി കഞ്ചാവ് വലിച്ചു, തമ്മില്‍ വാക്കേറ്റം, തല പാറയില്‍ ഇടിച്ച ശേഷം കൊക്കയില്‍ തള്ളിയിട്ടു; വേങ്ങരയിലെ കൊലപാതകം

By Web Desk.11 04 2021

imran-azhar

 

വേങ്ങര: ഊരകം എരമപാറയില്‍ കൊക്കയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ പ്രതി സല്‍മാനെ പോലീസ് അറസ്റ്റ് ചെയ്തു.

 

കഴിഞ്ഞ നാലിനാണ് ഊരകം മലയില്‍ കൊക്കയില്‍ വീണ് മരിച്ച നിലയില്‍ ആലപ്പുഴ നൂറനാട് സ്വദേശിയും എടരിക്കോട് പുതുപ്പറമ്പില്‍ താമസക്കാരനുമായ നൗഫല്‍ (18) ന്റെ മൃതദേഹം കണ്ടെത്തിയത്.

 

നൗഫലിന്റെ സുഹൃത്തും വഴിക്കടവ് സ്വദേശി, എടരിക്കോടില്‍ താമസിക്കുന്ന മുഹമ്മദ് സല്‍മാനെയാണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ മൂന്നിന് വൈകുന്നേരമാണ് ഇരുവരും ബൈക്കില്‍ ഊരകം മലയിലെ എരുമപ്പാറയില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും കഞ്ചാവ് വലിച്ചു.. ലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുഹമ്മദ് സല്‍മാന്‍, നൗഫലിനെ അടിച്ചുവീഴ്ത്തി.

 

നൗഫിലിന്റെ തല മൂന്നു തവണ പാറയില്‍ ഇടിച്ചു. മാരക മുറിവേറ്റ് രക്തം വാര്‍ന്ന് നൗഫല്‍ മരിച്ചു. പിന്നീട് നൗഫലിനെ താഴേക്ക് തള്ളിയിട്ടു.

 

മൃതദേഹം പുല്ലില്‍ തടഞ്ഞു നിന്നതിനാല്‍ മുഹമ്മദ് സല്‍മാന്‍ താഴെയെത്തി നാല്പത് മീറ്ററോളം താഴ്ച്ചയിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി കിടത്തി.

 

ഒറ്റത്തെങ്ങില്‍ ബൈക്കിലെത്തിയ സല്‍മാന്‍ മാതാവിനെയും കൂട്ടി പിതാവിന്റെ നാടായ മൈസൂരിലേക്കു പോയി.

 

നൗഫല്‍ വീട്ടിലെത്താത്തതിനാല്‍ വീട്ടുകാരും നാട്ടുകാരും അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യലിന് സല്‍മാനെ വേങ്ങര പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വെള്ളിയാഴ്ച്ചയാണ് അറസ്റ്റ് ചെയ്ത്.

 

മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കേസന്വേഷണത്തിനായി നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി.

 

 

OTHER SECTIONS