തിരക്കേറിയ റോഡില്‍ യുവതിയെ ബലമായി കാറില്‍ കയറ്റി യുവാവ്; ആളുകള്‍ നോക്കി നിന്നു

By Web Desk.19 03 2023

imran-azhar

 


ന്യൂഡല്‍ഹി: തിരക്കേറിയ നഗരത്തില്‍ ജനം നോക്കി നില്‍ക്കെ യുവാവ് യുവതിയെ മര്‍ദ്ദിച്ച് ബലാത്കാരമായി കാറില്‍ കയറ്റി. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ മംഗോല്‍പുരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഈ സമയത്ത് ജനം, തടയാന്‍ ശ്രമിക്കാതെ നോക്കിനില്‍ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു.

 

രാത്രിയില്‍ നല്ല വാഹനത്തിരക്കുള്ള റോഡിലാണ് സംഭവം. യുവതിയുടെ ടീഷര്‍ട്ടില്‍ പിടിച്ചുവലിച്ച് കാറിനുള്ളിലേക്ക് കയറ്റുകയായിരുന്നു. എതിര്‍ഭാഗത്തെ റോഡ് തുറന്ന് മറ്റൊരു യുവാവ് ഇതെല്ലാം നോക്കുന്നുണ്ടായിരുന്നു. യുവതി കാറില്‍ കയറിയപ്പോള്‍ ഇരു ഡോറുകളും അടച്ചു.

 

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം തുട്ങി. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വ്യക്തിയുടേതാണ് കാര്‍ എന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാറിന്റെ ഡ്രൈവറെയും കണ്ടെത്തി.

 

ശനിയാഴ്ച രാത്രി 11.30 ന് ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്കിനു സമീപമാണ് ഈ കാര്‍ അവസാനമായി സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത്. കാറിലെ യാത്രക്കാരായ മൂന്നു പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

 

 

 

 

OTHER SECTIONS