മകനും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കം: മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു, 2 പേര്‍ പിടിയില്‍

By Priya.27 11 2022

imran-azhar

 

തൊടുപുഴ: ബൈക്കുമായി ബന്ധപ്പെട്ട് മകനും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട അച്ഛന്‍ അടിയേറ്റ് മരിച്ചു. ഇടുക്കി കട്ടപ്പന നിര്‍മല സിറ്റിയിലെ രാജു (47) ആണ് മരിച്ചത്.

 

സംഭവത്തില്‍ രാജുവിന്റെ മകന്‍ രാഹുലിന്റെ സുഹൃത്തുക്കളായ വാഴവര സ്വദേശി ഹരികുമാര്‍ (28), കാരിക്കുഴിയില്‍ ജോബി (25) എന്നിവര്‍ പിടിയിലായി. തര്‍ക്കത്തിനിടെ പരിക്കേറ്റ ഹരികുമാര്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


രാഹുലിന്റെ ബൈക്ക് സുഹൃത്തുക്കള്‍ കൊണ്ടുപോയതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ബൈക്ക് അപകടത്തില്‍ പെടുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ബൈക്ക് നന്നാക്കാന്‍ 5000 രൂപ നല്‍കാമെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

 

ഇതു ചോദിച്ചാണ് ഇരുവരും തര്‍ക്കമുണ്ടായത്. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം.കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ്  രാജുവിന്റെ മൃതദേഹം.

 

 

OTHER SECTIONS