By priya.06 06 2023
ഇടുക്കി: മറയൂരില്‍ യുവാവ് മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി ഭീഷണി മുഴക്കി.പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ മറയൂര്‍ മിഷന്‍ വയല്‍ സ്വദേശി മണികണ്ഠപ്രഭു (35) ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം.കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് മണികണ്ഠപ്രഭു മൊബൈല്‍ ടവറിന്റെ മുകളില്‍ കയറിയത്. പിന്നീട് താഴേക്കു ചാടുമെന്ന് അറിയിച്ച് ഭീഷണി മുഴക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് മറയൂര്‍ സിഐ റ്റിസി മുരുകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.ആദ്യം പൊലീസും നാട്ടുകാരും ചേര്‍ന്ന് മണികണ്ഠ പ്രഭുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും താഴെക്കിറങ്ങിയില്ല.
മണികണ്ഠപ്രഭുവിന്റെ മക്കളെ സ്ഥലത്തെത്തിച്ചു. ഇവര്‍ അച്ഛനോട് സംസാരിച്ച ശേഷമാണ് ഇയാള്‍ താഴെ ഇറങ്ങാന്‍ സമ്മതിച്ചത്.