By Lekshmi.09 06 2023
പാരിസ്: ഫ്രഞ്ച് ആല്‍പ്‌സിലെ തടാകക്കരയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കത്തിക്കൊണ്ട് ആക്രമിച്ചു. സിറയിന്‍ അഭയാര്‍ഥിയായ അബ്ദല്‍മാഷി (31) ആണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച രാവിലെ 9.45 ഓടെയാണ് ആക്രമണം. നാല് പിഞ്ചുകുഞ്ഞുങ്ങടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നുവയസുള്ള രണ്ടുകുട്ടികളുടെയും മുതിര്‍ന്ന ഒരാളുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ ഇയാള്‍ പല തവണ കുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രമണം ഞെട്ടിക്കുന്നതായിരുന്നെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. പരിക്കേറ്റ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്യുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. സംഭവത്തില്‍ പാര്‍ലമെന്റ് ഒരുമിനിറ്റ് മൗനം ആചരിച്ചു. അക്രമിയുടെ ലക്ഷ്യമെന്തായിരുന്നെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.