മണിപ്പുരില്‍ സൈന്യത്തിന്റെ ആയുധവേട്ട; ബോംബുകളും തോക്കുകളും കണ്ടെത്തി

By priya.10 06 2023

imran-azhar

 

ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷാന്തരീക്ഷം തുടരുന്ന സാഹചര്യത്തില്‍ 4 ജില്ലകളില്‍ സൈന്യത്തിന്റെ ആയുധവേട്ട. ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപുര്‍ അടക്കം നാല് ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ ബോംബുകളും തോക്കുകളുമുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി.

 

അതേസമയം, ഇന്നലെ ഇംഫാല്‍ വെസ്റ്റിലെ കോകന്‍ ഗ്രാമത്തില്‍ നടന്ന വെടിവയ്പ്പില്‍ 3 കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു.അസം റൈഫിള്‍സാണ് മൂവരുടെയും മൃതദേഹങ്ങള്‍ വീണ്ടെടുത്തത്.

 

കരസേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.മണിപ്പുര്‍ കലാപത്തില്‍ പൊലീസ് ഇതുവരെ 3734 കേസുകളെടുത്തു.

 

കഴിഞ്ഞമാസം 3ന് തുടങ്ങിയ കലാപത്തില്‍ ഇതുവരെ സര്‍ക്കാര്‍ കണക്കനുസരിച്ച് നൂറോളം പേരാണ് കൊല്ലപ്പെട്ടത്. 35,000 ത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

 

 

 

OTHER SECTIONS