By Lekshmi.23 03 2023
ജയ്പുര്‍: വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് വെട്ടിമാറ്റി.രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് സംഭവം.യുവതിയുടെ സഹോദരനും പിതാവും ഉള്‍പ്പെടെയുള്ളവരാണ് കാമുകന്റെ മൂക്ക് മുറിച്ചെടുത്തത്.ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
യുവതിയും പര്‍ബത്സര്‍ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു.ജനുവരിയില്‍ ഇരുവരും ഒളിച്ചോടുകയും അജ്മീറിലെത്തി ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു.തുടര്‍ന്നാണ് യുവതിയുടെ ബന്ധുക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചത്.
ഇരുമ്പ് ദണ്ഡുകള്‍ കൊണ്ടും വടികൊണ്ടും ക്രൂരമായി മര്‍ദിച്ചശേഷമാണ് പ്രതികള്‍ തന്റെ മൂക്ക് വെട്ടിമാറ്റിയതെന്നായിരുന്നു യുവാവിന്റെ മൊഴി.ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
പിന്നാലെ യുവാവും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.യുവാവിനെ തട്ടിക്കൊണ്ടുപോയി മൂക്ക് വെട്ടിമാറ്റിയ സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.