ഒരു വാതില്‍ മാത്രം; രക്ഷപ്പെടാന്‍ മുകള്‍നിലയിലെത്തി; തീ ആളിപ്പടര്‍ന്നു; തളര്‍ന്നു

By Web Desk.14 05 2022

imran-azhar

 


ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷനു സമീപമുള്ള നാലുനിലക്കെട്ടിടത്തിനുണ്ടായ തീപിടിത്തത്തില്‍ മരണം 27 ആയി. 12 പേര്‍ക്കു പരുക്കേറ്റു. എഴുപതോളം പേരെ രക്ഷപ്പെടുത്തി.

 

ഇരുപതിലേറെ സ്വകാര്യ കമ്പനി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണു വന്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന് ഒരു പ്രവേശനകവാടം മാത്രമാണുണ്ടായിരുന്നത്.

 

പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ മുകള്‍ നിലകളിലേക്ക് ഓടിക്കയറിയവര്‍ അവിടെയും തീ പടര്‍ന്നതോടെ അവശനിലയിലായി. മണിക്കൂറുകള്‍ കഴിഞ്ഞാണു രക്ഷാപ്രവര്‍ത്തകര്‍ക്കു മൂന്നും നാലും നിലകളിലേക്ക് എത്താന്‍ കഴിഞ്ഞത്. ചിലര്‍ കെട്ടിടത്തില്‍നിന്നു പുറത്തേക്കു ചാടിയും രക്ഷപ്പെടാന്‍ ശ്രമിച്ചു.

 

മുപ്പതിലേറെ അഗ്‌നിശമന വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രാത്രി 11 മണിയോടെയാണു തീ അണയ്ക്കാനായത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന, സിസിടിവി ക്യാമറകളും വൈഫൈ റൂട്ടറുകളും നിര്‍മിക്കുന്ന കമ്പനിയില്‍ നിന്നാണു തീ പടര്‍ന്നതെന്നു കരുതുന്നു.

 

ഓഫിസിലുണ്ടായിരുന്ന അന്‍പതിലധികം ജീവനക്കാരെ രക്ഷപ്പെടുത്തി. കമ്പനിയുടമകളെ കസ്റ്റഡിയിലെടുത്തു.

 

 

 

OTHER SECTIONS