By Lekshmi.26 11 2022
റോം: ഇറ്റലിയിൽ ശക്തമായ മഴയെതുടർന്നുണ്ടായ ഉരുൾപൊട്ടലിൽ എട്ടുപേർ മരിച്ചു.ഹോളിഡെ ദ്വീപായ ഇഷിയയിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് സംഭവം.നിരവധിപേരെ കാണാതായി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഉരുൾ പൊട്ടലിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്.ഇഷിയയിലുണ്ടായ ഉരുൾപൊട്ടലിൽ എട്ടുപേർ മരിച്ചു.പ്രദേശത്ത് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.ഉരുൾപൊട്ടലിൽ 13 പേരെ കാണാതായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.