തിരുവനന്തപുരം മെഡി. കോളേജില്‍ സെമി ഐസിയു വാര്‍ഡ്; പുതിയ ഓക്‌സിജന്‍ പ്ലാന്റ് ഒരാഴ്ചയ്ക്കുള്ളില്‍

By Web Desk.06 05 2021

imran-azhar

 

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പുതിയ സെമി ഐ.സി.യു. വാര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രാന്‍സിറ്റ് വാര്‍ഡിലാണ് സെമി ഐ.സി.യു. വാര്‍ഡ് സജ്ജമാക്കിയത്.ഇതിനു പുറമേ ആശുപത്രിയിലെ രണ്ടു ട്രോമ വാര്‍ഡിലും ഉടന്‍ സെമി ഐ.സി.യു. വാര്‍ഡുകള്‍ തുടങ്ങും. ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും.

 

നിലവിലുണ്ടായിരുന്ന രണ്ട് 10 കിലോലിറ്റര്‍ ലിക്വിഡ് ഓക്‌സിജന്‍ ടാങ്കുകള്‍ക്കൊപ്പം 20 കിലോലിറ്ററിന്റെ ുതിയ ഓക്‌സിജന്‍ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. മിനുട്ടില്‍ 2000 ലിറ്റര്‍ ഉല്പാദന ശേഷിയുള്ള ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റ് ഒരായ്ചയ്ക്കുള്ളില്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനമാരംഭിക്കും.

 

 

 

OTHER SECTIONS