By Greeshma Rakesh.21 09 2023
മെക്‌സിക്കോ: കഴിഞ്ഞ ആഴ്ച്ച മെക്‌സികോയുടെ സമ്മേളനത്തില്‍ അവതരിപ്പിച്ച അന്യഗ്ര ജീവികളുടെ രണ്ട് മൃതദേഹങ്ങളെക്കുറിച്ച് സമഗ്രമായ ലബോറട്ടറി പഠനങ്ങള്‍ നടത്തി മെക്‌സിക്കന്‍ ഡോക്ടര്‍മാര്‍. തിങ്കളാഴ്ച നൂര്‍ ക്ലിനിക്കിലെ നാവികസേനയിലെ ഫോറന്‍സിക് ഡോക്ടര്‍ ജോസ് ഡി ജീസസ് സാല്‍സെ ബെനിറ്റസാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ തലയോട്ടികള്‍ കൂട്ടിയോജിപ്പിച്ചതിന്റെയോ കൃത്രിമത്വത്തിന്റെയോ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല' എന്ന് ഡോ.ബെനിറ്റസ് പറഞ്ഞു.അതായത് ഇവ മനുഷ്യര്‍ കൃത്രിമമായി സൃഷ്ടിച്ചതല്ലെന്ന് സൂചിപ്പിക്കുന്നു.മൃതദേഹങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ ഒരൊറ്റ അസ്ഥികൂടത്തിന്റേതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മാത്രമല്ല ഇ.റ്റിയുടെ അടിവയറ്റിലെ വലിയ മുഴകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരാള്‍ ജീവിച്ചിരുന്നതായും ഗര്‍ഭാവസ്ഥയിലായിരുന്നെന്നും അത് മുട്ടയുടെ രൂപത്തിലാണെന്ന് തന്റെ സംഘം കണ്ടെത്തിയതായും ബെനിറ്റസ് പറഞ്ഞു.അതിനാല്‍ 'ഈ ശരീരങ്ങള്‍ക്ക് മനുഷ്യരുമായി യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പിക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു.
മെക്സിക്കന്‍ പത്രപ്രവര്‍ത്തകനും ദീര്‍ഘകാല യുഎഫ്ഒ തത്പരനുമായ ജെയ്ം മൗസനാണ്, നീളമേറിയ തലകളും ഓരോ കൈയിലും മൂന്ന് വിരലുകളുള്ള രണ്ട് ചെറിയ മമ്മി ചെയ്ത ശരീരങ്ങള്‍ മോക്‌സികോയുടെ ഒരു സമ്മേളനത്തില്‍ അവതരിപ്പിച്ചത്. അതിലൊന്ന് സ്ത്രീയുടേതാണെന്നും ഉള്ളില്‍ മുട്ടയുണ്ടെന്നും മൗസന്‍ അന്ന് അവകാശപ്പെട്ടിരുന്നു.
2017-ല്‍ പെറുവില്‍ പുരാതന നാസ്‌ക ലൈനുകള്‍ക്ക് സമീപം അന്യഗ്രഹ ജീവികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ജെയ്ം മൗസന്‍ പറഞ്ഞു. അവയ്ക്ക് ഏകദേശം 1,000 വര്‍ഷം പഴക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പരിശോധനാഫലം.