പാലക്കാട് മധ്യവയസ്‌കന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍

By Web Desk.15 01 2023

imran-azhar

 


പാലക്കാട്: മധ്യവയസ്‌കന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് ചന്തപ്പടി പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്കു താമസിക്കുന്ന അബ്ദുല്ലയെ (60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് വേലൂര്‍ കാട്ട്പാഡി സ്വദേശിയാണ്.

 

ഞായറാഴ്ച രാവിലെ 8നും 12നും ഇടയ്ക്കായിരുന്നു സംഭവം നടന്നത്. ക്വാര്‍ട്ടേഴ്‌സിനു പുറത്തെ ഷെഡിലാണ് അബ്ദുല്ലയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കഴുത്തറുക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും സമീപത്തുനിന്ന് കണ്ടെത്തി. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

 

സ്വയം കഴുത്തറുത്തതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യ: മറിയ, മക്കള്‍: അജ്മല്‍, അന്‍ഷ.

 

 

 

 

 

 

OTHER SECTIONS