By priya.09 06 2023
ബെംഗളൂരു: ധനമന്ത്രി നിര്‍മല സീതാരാമന്റെ മകള്‍ പരകാല വാങ്മയി വിവാഹിതയായി. ഗുജറാത്ത് സ്വദേശിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനുമായ പ്രതിക് ദോഷിയാണ് വരന്‍.
ബെംഗളുരുവില്‍ ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്.
ലളിതമായിട്ടായിരുന്നു വിവാഹം.ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
രാഷ്ട്രീയ നേതാക്കളാരും ചടങ്ങില്‍ പങ്കെടുത്തില്ല.ഉഡുപ്പി അഡമാരു മഠത്തിലെ പുരോഹിതന്മാരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു വധു പപരകാല വാങ്മയിയുടെ വേഷം.