കൊല്ലത്ത് കാണാതായ രണ്ടു വയസുകാരനെ കണ്ടെത്തി

By Web Desk.11 06 2022

imran-azhar

 

കൊല്ലം: അഞ്ചല്‍ തടിക്കാട് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. രണ്ടര വയസ്സുകാരനായ മുഹമ്മദ് അഫ്രാനെ കണ്ടെത്തിയത് 12 മണിക്കൂറത്തെ തിരച്ചിലിനൊടുവിലാണ്. കുഞ്ഞിനെ പരിശോധനയ്ക്കായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

അമ്മ വീട്ടില്‍ കുട്ടിയുണ്ടെന്ന് പിതാവിന്റെ മാതാപിതാക്കളും അച്ഛന്‍ വീട്ടില്‍ കുട്ടിയുണ്ടെന്ന് മാതാവിന്റെ മാതാപിതാക്കളും കരുതി. എന്നാല്‍, ഇരുവരുടെ കയ്യിലും കുട്ടിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് തെരച്ചില്‍ ആരംഭിച്ചത്.

 

വീടിനു സമീപത്തെ റബര്‍ തോട്ടം കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തിയിരുന്നു. രാത്രി മുഴുവന്‍ തെരച്ചില്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശക്തമായ മഴ പെയ്തതിനാല്‍ ഒരു മണിയോടെ തെരച്ചില്‍ നിര്‍ത്തി. പിന്നീട് പുലര്‍ച്ചെ അഞ്ച് മണിക്ക് തന്നെ തെരച്ചില്‍ പുനരാരംഭിച്ചു.

 

 

OTHER SECTIONS