കേരളത്തിൽ മൺസൂൺ ജൂൺ ഒന്നിനെത്തും; മെയ് 31-നാണ് മഴയുടെ പ്രവചനം

By സൂരജ് സുരേന്ദ്രൻ .06 05 2021

imran-azhar

 

 

ന്യൂ ഡൽഹി: പതിവ് പോലെ കേരളത്തിൽ മൺസൂൺ ജൂൺ ഒന്നിന് എത്തുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. മെയ് 31നാണ് മഴയുടെ പ്രവചനമെന്നും ഭൗമ മന്ത്രാലയ സെക്രട്ടറി എം.രാജീവന്‍ ട്വീറ്റ് ചെയ്തു.

 

അതേസമയം വര്‍ഷത്തെ മണ്‍സൂണ്‍ സാധാരണയുള്ള ശരാശരി മഴയുടെ 98 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ ഏപ്രില്‍ 16ന് നടത്തിയ പ്രവചനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

ഇതവണത്തെ മൺസൂൺ മഴ കാര്‍ഷിക മേഖലയേയും സമ്പദ് വ്യവസ്ഥയേയും സഹായിക്കുമെന്നാണ് വിലയിരുത്തൽ.

 

കാരണം ഇത്തവണ മൺസൂൺ മഴ സാധാരണ നിലയിലായിരിക്കും. അതേസമയം അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

 

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 

മലപ്പുറം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

 

OTHER SECTIONS