By parvathyanoop.06 07 2022
കോട്ടയം : സ്വന്തം അമ്മയെ സംരക്ഷിക്കേണ്ട മകന്‍ വളരെ വിദഗ്തമായി കടന്നു കളഞ്ഞു.ചങ്ങനാശേരിയില്‍ വൃദ്ധമാതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് ഏക മകനും കുടുംബവും കടന്നുകളഞ്ഞു. മുളക്കാന്തുരുത്തിയില്‍ 3 മാസങ്ങളായി തനിച്ച് കഴിയുന്ന 84 കാരി പെണ്ണായി അമ്മയ്ക്ക് അയല്‍വാസികളാണ് ഭക്ഷണവും മരുന്നും നല്‍കുന്നത്. വീടിന്റെ വൈദ്യൂതി ബന്ധം കൂടി കെഎസ്ഇബി വിച്ഛേദിച്ചതോടെ ഈ അമ്മയുടെ ജീവിതം ഇന്ന് ഇരുട്ടിലാണ്.
5 മാസങ്ങള്‍ക്ക് മുന്‍പാണ് മകനൊപ്പം പെണ്ണായിയമ്മ മുളക്കാന്തുരുത്തിയിലെ വാടക വീട്ടില്‍ താമസം ആരംഭിച്ചത്. രണ്ട് മാസം കഴിഞ്ഞതോടെ അമ്മയെ ഉപേക്ഷിച്ച് ഇവര്‍ മറ്റൊരിടത്തേക്ക് താമസം മാറി. പിന്നീട് മകനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉപേക്ഷിച്ചു പോയ മകനെപ്പറ്റി ഓര്‍മ്മക്കുറവുള്ള അമ്മയ്ക്കും അയസല്‍വാസികള്‍ക്കും യാതൊരു സൂചനയുമില്ല.
മകനും കുടുംബവും ഉപേക്ഷിച്ച് പോയതോടെ കാര്‍ത്ത്യാനിയമ്മ പട്ടിണിയിലായി. പണം അടയ്ക്കാതെ ആയതോടെ കെഎസ്ഇബി വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. മഴ വന്നാല്‍ മേല്‍ക്കൂര ചോര്‍ന്ന്, വീടിനുള്ളില്‍ വെള്ളം കയറും. കാലിന് വയ്യാത്തതിനാല്‍ നടക്കാനും വയ്യ. ഒരാളുടെ സഹായമില്ലാതെ ശുചൂറിയില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് ഈ അമ്മ.
അയല്‍ക്കാരുടെ സഹായം ഒന്നുകൊണ്ടുമാത്രമാണ് ഈ 84കാരി ജീവിതം തള്ളി നീക്കുന്നത്. അമ്മയെ മകന്‍ തന്ത്രപൂര്‍വ്വം ഉപേക്ഷിച്ച് പോയതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നു. വാടക ലഭിക്കാത്തതോടെ മകനെ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ ഫോണ്‍ എടുക്കാറില്ല എന്നാണ് വീട്ടുടമ പറയുന്നത്. മകന്‍ ജോയിയെ 24 ബന്ധപ്പെട്ടിരുന്നു.
താന്‍ കുടുംബവും ഒപ്പം ഇടുക്കിയില്‍ ആണെന്നും അമ്മയ്ക്ക് ഒറ്റയ്ക്ക് താമസിച്ചു ശീലം ഉണ്ടെന്നുമായിരുന്നു മകന്റെ മറുപടി. എന്നാല്‍ തന്നെ ഉപേക്ഷിച്ചു പോയ മകന് ഒരാപത്തും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയുമായി നിറകണ്ണുകളുമായി കാത്തിരിക്കുകയാണ് ഇവര്‍.