സൈന്‍ ബോര്‍ഡ് അപകടാവസ്ഥയിലെന്ന് കമന്റ്, മണിക്കൂറുകള്‍ക്കകം വിഷയം പരിഹരിച്ച് മുഹമ്മദ് റിയാസ്

By Avani Chandra.17 01 2022

imran-azhar

 

കൊച്ചി: ടൂറിസം വകുപ്പ് സ്ഥാപിച്ച സൈന്‍ ബോര്‍ഡ് അപകടാവസ്ഥയിലെന്ന് വകുപ്പ് മന്ത്രിയുടെ പോസ്റ്റിന് താഴെ പരാതിയുമായി പരിസരവാസി. മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് എറണാകുളം പറവൂര്‍ മുന്‍സിപ്പല്‍ കവല സ്വദേശി നിഖില്‍ കെ.എസ് പരാതിയുമായി എത്തിയത്. കമന്റ് ശ്രദ്ധയില്‍പ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി ഇടപെട്ട് വിഷയത്തിന് പരിഹാരവും കണ്ടു.

 

ടൂറിസം വകുപ്പ് സ്ഥാപിച്ച സൈന്‍ ബോര്‍ഡ് അപകടാവസ്ഥയിലാണെന്നും ഏതു നിമിഷവും യാത്രക്കാരുടെ തലയില്‍ വീഴാനുള്ള സാധ്യതയുണ്ടെന്നുമാണ് നിഖില്‍ കമന്റ് ചെയ്തത്. പ്ലാനിങ് വിഭാഗത്തില്‍ ഫോണ്‍ വിളിച്ചും മെയില്‍ അയച്ചും പരാതി പറഞ്ഞിട്ടും പരിഹാരം കാണുന്നില്ലെന്നും കമന്റില്‍ നിഖില്‍ കുറിച്ചു. ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.

 

നിഖിലിന്റെ പരാതി ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഉടനടി നടപടി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 24 മണിക്കൂറിനകം ഉദ്യോഗസ്ഥര്‍ അപടകവാസ്ഥയില്‍ ഉണ്ടായിരുന്ന സൈന്‍ബോര്‍ഡ് നീക്കം ചെയ്യുകയും ചെയ്തു.

OTHER SECTIONS