കേരളത്തിന്‍റെ പ്രധാന ടൂറിസം പങ്കാളി; ടൂറിസം രംഗത്ത് റഷ്യയുമായുള്ള സഹകരണം ദൃഢമാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

By Lekshmi.01 12 2022

imran-azhar

 

 


തിരുവനന്തപുരം: ടൂറിസം രംഗത്ത് റഷ്യയുമായുള്ള സഹകരണം ദൃഢമാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.പ്രഥമ ഇന്തോ-റഷ്യന്‍ ട്രാവല്‍ ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സോവിയറ്റ് യൂണിയന്‍റെ കാലം മുതല്‍ റഷ്യയില്‍ നിന്ന് ധാരാളം സഞ്ചാരികള്‍ കേരളത്തിലെത്തിയിരുന്നു.റഷ്യയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നു.

 

 

പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹൃദബന്ധവും ടൂറിസം രംഗത്തെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നുണ്ട്.മാറിവരുന്ന ലോകക്രമത്തില്‍ കേരളത്തിലേക്ക് കൂടുതല്‍ റഷ്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.ഇന്തോ-റഷ്യന്‍ ട്രാവല്‍ ഫെയറിന്‍റെ സ്ഥിരം വേദിയായി തിരുവനന്തപുരത്തെ പരിഗണിക്കുന്നതായി ചെന്നൈയിലെ റഷ്യന്‍ കോണ്‍സുല്‍ ജനറല്‍ ഒലേഗ് അവ്ദേവ് പറഞ്ഞു.

 

 

ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ബേബി മാത്യു സോമതീരം, എം.ആര്‍ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടൂറിസം ഡയറക്ടര്‍ പി.ബി.ന്യൂഹ് സ്വാഗതവും, റഷ്യന്‍ഹൗസ് ഡെപ്യൂട്ടി ഡയറക്ടര്‍ കവിത നായര്‍ നന്ദിയും പറഞ്ഞു. റഷ്യയിലെ പ്രശസ്ത ഡാന്‍സ് ഗ്രൂപ്പ് റൂസി (Rusy) നൃത്തപരിപാടികള്‍ അവതരിപ്പിച്ചു.ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ റഷ്യയുടെ ഓണററി കോണ്‍സുലേറ്റും, റഷ്യന്‍ ഹൗസും സംയുക്തമായാണ് ട്രാവല്‍ ഫെയര്‍ സംഘടിപ്പിച്ചത്.

OTHER SECTIONS