സാങ്കേതികത്തകരാർ; തിങ്ങിനിറഞ്ഞ് മുംബൈ വിമാനത്താവളം, വലഞ്ഞ് യാത്രക്കാര്‍

By Lekshmi.01 12 2022

imran-azhar

 

 

മുംബൈ: സാങ്കേതികത്തകരാറിനെ തുടര്‍ന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതോടെ യാത്രക്കാര്‍ വലഞ്ഞു.വിമാനത്താവളത്തിലെ രണ്ട് ടെര്‍മിനലുകളിലൊന്നിലാണ് വ്യാഴാഴ്ച സെര്‍വര്‍ ഡൗണായത്‌.ചെക്ക്-ഇന്നിനായി യാത്രക്കാര്‍ക്ക് അധികസമയം ക്യൂവില്‍ തുടരേണ്ടി വന്നതായാണ് റിപ്പോര്‍ട്ട്.

 

 

ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ തിരക്കേറുകയും ചെയ്തു.ചില വിമാനങ്ങളുടെ യാത്രാസമയത്തേയും ഇത് ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ഡല്‍ഹി വിമാനത്താവളം കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് മുംബൈയിലേത്.വൈകിട്ട് ഏഴ് മണിയോടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായതായി വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

 

OTHER SECTIONS