ഭീമാ കൊറേഗാവ് കേസ്: സ്റ്റാൻ സ്വാമിയെ ആശുപത്രിയിൽ തുടരാൻ അനുവദിച്ച് ബോംബെ ഹൈക്കോടതി

By sisira.17 06 2021

imran-azhar

 

 

 

ദില്ലി: ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ സാമൂഹ്യപ്രവർത്തകൻ സ്റ്റാൻ സ്വാമിയെ ആശുപത്രിയിൽ തുടരാൻ അനുവദിച്ച് ബോംബെ ഹൈക്കോടതി. ആരോഗ്യനില പരിഗണിച്ചാണ് ജൂലൈ അഞ്ച് വരെ തുടരാൻ കോടതി അനുവദിച്ചത്.

 

തലോജ ജയിലിൽ തനിക്ക് നരകജീവിതമാണെന്നും ജയിലിലെ ചികിത്സയേക്കാൾ ഭേദം മരണമാണെന്നും സ്റ്റാൻ സ്വാമി നേരത്തെ ഇടക്കാല ജാമ്യഹർജി പരിഗണിക്കവേ കോടതിയെ അറിയിച്ചിരുന്നു.

 

ഇതേതുടർന്ന് സ്റ്റാൻ സ്വാമിയെ മെയ് 28-നാണ് മുബൈ തലോജ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.

OTHER SECTIONS