സംഗീതസംവിധായകൻ മനു രമേശിന്റെ ഭാര്യ അന്തരിച്ചു

By സൂരജ് സുരേന്ദ്രന്‍.18 03 2021

imran-azhar

 

 

പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായരുടെ പുത്രനും സംഗീതസംവിധായകനുമായ മനു രമേശിന്റെ ഭാര്യ ഡോ.ഉമ (35) മനു അന്തരിച്ചു.

 

മസ്തിഷ്കാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോളേജ് അധ്യാപികയായിരുന്നു ഉമയ്ക്ക് ഈയടുത്ത കാലത്താണ് ഉമയ്ക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്.

 

കടുത്ത തലവേദനയേ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

 

ഇരുവർക്കും അഞ്ച് വയസായ മകളുണ്ട്.

 

ഗുലുമാൽ ദ് എസ്കേപ്, പ്ലസ് ടു, അയാൾ ഞാനല്ല എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് മനു.

 

കുടുംബമടക്കം എറണാകുളത്താണ് താമസം.

 

OTHER SECTIONS