ലീഗിന്റെ അപേക്ഷ തള്ളണമെന്ന് കേന്ദ്ര സർക്കാർ; മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാൻ മുമ്പും വിജ്ഞാപനം ഇറക്കിയിട്ടുണ്ട്

By Aswany mohan k.14 06 2021

imran-azhar 

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാൻ പുറത്തിറക്കിയ വിജ്ഞാപനത്തിന് എതിരെ മുസ്ലിം ലീഗ് നൽകിയ അപേക്ഷ തള്ളണമെന്ന് കേന്ദ്ര സർക്കാർ.

 

മുമ്പ് അഞ്ച് തവണ സമാനമായ വിജ്ഞാപനം ഇറക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.

 

ആഭ്യന്തര മന്ത്രാലയം മെയ് 29 ന് പുറത്ത് ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്ലിം ലീഗ്‌ നൽകിയ അപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്.

 


ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനം അല്ല വിജ്ഞാപനം. നിയമപരമായി ഇന്ത്യയിൽ എത്തിയവർക്കും ഇന്ത്യൻ വിസ ഉള്ളവർക്കും മാത്രമേ പൗരത്വം ലഭിക്കുകയുള്ളു എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

 

മെയ് മാസം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവും ആയി ബന്ധമില്ല എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

 

പൗരത്വത്തിനുള്ള അപേക്ഷകളിൽ തീരുമാനം എടുക്കാനുള്ള അധികാരം ജില്ലാ കളക്ടർമാർക്ക് നൽകലാണ് പുതിയ വിജ്ഞാപനത്തിന്റെ ലക്‌ഷ്യം. അധികാര വികേന്ദ്രികരണത്തിലൂടെ അപേക്ഷകളിൽ വേഗത്തിൽ തീരുമാനം എടുക്കാൻ കഴിയും.

 

പൗരത്വം നൽകുന്നതിന് നിലവിലുള്ള ഏതെങ്കിലും നിയമം ഭേദഗതി ചെയ്യുന്നത് അല്ല വിജ്ഞാപനം. എല്ലാ മത വിഭാഗങ്ങളിൽ പെട്ട വിദേശിയർക്കും ഇന്ത്യയിൽ പൗരത്വത്തിന് അപേക്ഷിക്കാം.

 

ആ അപേക്ഷകൾ എല്ലാം കേന്ദ്ര സർക്കാർ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും എന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

 

 

OTHER SECTIONS