മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം

By സൂരജ് സുരേന്ദ്രൻ .18 04 2021

imran-azhar

 

 

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. താരത്തെ ചെന്നൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

അദ്ദേഹത്തെ ആൻജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ചയായിരുന്നു മുരളി തന്റെ 49ാം പിറന്നാള്‍ ആഘോഷിച്ചത്.

 

തുടർന്ന് ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

 

മുരളി ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ നിരവിധി പേർ സമൂഹമാധ്യമങ്ങളിലൂടെ എത്രയും പെട്ടെന്നു ആരോഗ്യം വീണ്ടെടുത്ത് മടങ്ങി വരാന്‍ കഴിയട്ടെയെന്ന ആശംസകളുമായി രംഗത്തെത്തുകയും ചെയ്തു.

 

ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയില്‍ ലോക റെക്കോര്‍ഡ് തന്റെ പേരിൽ കുറിച്ച സ്പിൻ ഇതിഹാസമാണ് മുരളീധരൻ.

 

800 വിക്കറ്റുകളാണ്‌ അദ്ദേഹം നേടിയത്. 

 

OTHER SECTIONS