എന്‍.ആര്‍.എസ്. ബാബുവിന്റെ മകള്‍ അന്തരിച്ചു

By Web Desk.24 07 2022

imran-azhar

 

തിരുവനന്തപുരം: പട്ടം വൃന്ദാവന്‍ കോളനി 15 ല്‍ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും കലാകൗമുദി മുന്‍ പത്രാധിപ സമിതി അംഗവും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന എന്‍.ആര്‍.എസ് ബാബുവിന്റെ മകള്‍ എസ്.ചിത്ര (43) നിര്യാതയായി. ഇന്‍വിസ് മള്‍ട്ടി മീഡിയ കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നു. രണ്ടാഴ്ചയായി കിംസ് ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എന്‍.ഉമാദേവിയാണ് മാതാവ്. ഭര്‍ത്താവ്: റിച്ചി മോഹന്‍, മകള്‍:ആര്‍ച്ച (പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി) സംസ്‌കാരം ശാന്തികവാടത്തില്‍ നടന്നു.

 

 

OTHER SECTIONS