By Web Desk.29 08 2023
ന്യൂയോര്‍ക്ക്: വ്യാഴത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് യുഎസ് ബഹിരാകാശ ഏജന്‍സി നാസ. നാസയുടെ വ്യാഴം പര്യവേഷണ ദൗത്യമായ ജൂണോ പകര്‍ത്തിയ ചിത്രങ്ങളാണിവ.
വ്യാഴത്തിന്റെ മേഘപാളികള്‍ക്ക് 23,500 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് ജൂണോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 2019 ജൂലൈയില്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്. നാസ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
2011 ഓഗസ്റ്റ് 5ന് ഫ്‌ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തില്‍ നിന്നാണ് ജൂണോ വിക്ഷേപിച്ചത്. അഞ്ചുവര്‍ഷത്തെ യാത്രയില്‍ 290 കോടി കിലോമീറ്റര്‍ താണ്ടിയാണ് വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. 2016ലാണ് ജൂണോ വ്യാഴത്തിനടുത്തെത്തിയത്.
20 മീറ്റര്‍ വ്യാസവും 3.5 മീറ്റര്‍ ഉയരവുമാണ് ജൂണോയ്ക്കുള്ളത്. വ്യാഴത്തിനു ചുറ്റും ദീര്‍ഘവൃത്താകൃതിയിലുള്ള പാതയില്‍ കൂടിയാണ് ജൂണോ സഞ്ചരിക്കുന്നത്. ഓരോ തവണ കറങ്ങിവരുമ്പോഴും പേടകം വ്യാഴത്തോടു കൂടുതല്‍ അടുക്കുകയാണ് ചെയ്യുന്നത്.
സൗരോജം ഉപയോഗിച്ചാണ് ജൂണോ പ്രവര്‍ത്തിക്കുന്നത്. വ്യാഴത്തിന്റെ അന്തരീക്ഷം, ആന്തരിക ഘടന, കാന്തിക മണ്ഡലം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളാണ് ജൂണോ ശേഖരിക്കുന്നത്.