പരാമര്ശം നടത്തിയത് ആരെയും വേദിനിപ്പിക്കാനല്ലെന്നും അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കോടതിയില് .
വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകര്ന്ന് വീണ് രണ്ട് കുട്ടികള് ഉള്പ്പടെ മൂന്ന് പേര് മരിച്ചു.എസ് ദുര്ഗ പ്രസാദ് (17), സഹോദരി എസ് അഞ്ജലി (10), ചോട്ടു (27) എന്നിവരാണ് മരിച്ചത്.
രാഹുല് ഗാന്ധിയുടെ പ്രസംഗത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരുസഭകളിലും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല് ഇന്നും തുടരും. ലണ്ടനില് നടത്തിയ പരാമര്ശത്തില് തന്റെ ഭാഗം വിശദീകരിക്കാന് അവസരം നല്കണമെന്ന് അഭ്യര്ത്ഥിച്ച് രാഹുല് ഗാന്ധി ലോക്സഭാ സ്പീക്കര് ഓം ബിര്ളക്ക് കത്ത് നല്കിയിരുന്നു.
മൂന്നാം മുന്നണി രൂപീകരിക്കുന്നതിന് ശക്തിപകരാന് ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി ഇന്ന് ഒഡിഷ മുഖ്യമന്ത്രി നവീന് പട്നായികുമായി കൂടികാഴ്ച നടത്തും.
ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന.ഈ ആവശ്യവുമായി ഹിന്ദു സേന തലവൻ വിഷ്ണു ഗുപ്ത ലഫ്.ഗവർണർ വി കെ സക്സേനയ്ക്ക് കത്തയച്ചു.
ഇക്കഴിഞ്ഞ ദിവസങ്ങളില് 1134 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്.
തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില് സ്ഫോടനം. അപകടത്തില് 8 പേര് മരിച്ചു. നിരവധി പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരെ ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു.
വടക്കേ ഇന്ത്യയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന്റെ വാര്ത്തകള് പുറത്തുവരുന്നു. കെട്ടിടങ്ങള് കുലുങ്ങുന്നതിന്റെയും പരിഭ്രാന്തരായി ജനങ്ങള് സുരക്ഷിത സ്ഥാനങ്ങലിലേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നു.
സംവിധായകയും നടന് രജനീകാന്തിന്റെ മകള് ഐശ്വര്യ രജനീകാന്തിന്റെ വീട്ടില് ആഭരണം മോഷ്ടിച്ച കേസില് ഡ്രൈവറും വീട്ടുജോലിക്കാരിയും അറസ്റ്റില്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റര് പതിപ്പിച്ച 100 പേര്ക്കെതിരെ കേസ്. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്ററുകളില് അച്ചടിശാലയുടെ വിശദാംശങ്ങള് ഉണ്ടായിരുന്നില്ല.