By Web Desk.01 04 2023
നാഗ്പൂര്‍: വി ഡി സവര്‍ക്കറെ പുകഴ്ത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോഗമനവാദിയായിരുന്നു സവര്‍ക്കറെന്ന് ശരദ് പവാര്‍ പറഞ്ഞു.
സവര്‍ക്കറെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമായിരുന്നു. സവര്‍ക്കറെ നിരന്തരം വിമര്‍ശിക്കുന്നതില്‍ പ്രതിഷേധ ശബ്ദമുയര്‍ത്തി ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും രംഗത്തുവന്നിരുന്നു. പിന്നാലെയാണ് സവര്‍ക്കറെ പുകഴ്ത്തി ശരദ് പവാറും എത്തിയിരിക്കുന്നത്.
സവര്‍ക്കറിനെക്കുറിച്ച് താനും മുമ്പ് ചില അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍, അതൊന്നും വ്യക്തിപരമായിരുന്നില്ല. വിമര്‍ശനങ്ങളെല്ലാം സവര്‍ക്കര്‍ നേതാവായിരുന്ന ഹിന്ദു മഹാസഭയെക്കുറിച്ചായിരുന്നുവെന്നും പവാര്‍ പറഞ്ഞു.
സവര്‍ക്കറെ പുരോഗമന നേതാവായും ശരദ് പവാര്‍ വിശേഷിപ്പിച്ചു. സവര്‍ക്കര്‍ തന്റെ വീടിനു മുന്നില്‍ ഒരു ക്ഷേത്രം നിര്‍മിക്കുകയും അതിന്റെ ഉത്തരവാദിത്തം വാല്‍മീകി സമുദായക്കാരന് നല്‍കുകയും ചെയ്‌തെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.