സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് അനുമതി തേടി

By സൂരജ് സുരേന്ദ്രന്‍.13 04 2021

imran-azhar

 

 

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് അനുമതി തേടി.

 

എൻഫോഴ്സ്മെന്റ് ഭീഷണിപ്പെടുത്തി മൊഴി രേഖപ്പെടുത്തിയെന്ന കേസിൽ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്.

 

ജില്ലാ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് അപേക്ഷ സമർപ്പിച്ചത്. അതേസമയം ക്രൈം ബ്രാഞ്ചിന്റെ നീക്കത്തെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ശക്തമായ എതിർത്തു.

 

സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖ സ്വപ്ന സുരേഷിന്റേതാണെന്ന് ഉറപ്പുവരുത്തണമെന്നും ക്രൈം ബ്രാഞ്ച് ഹർജിയിൽ ആവശ്യപ്പെട്ടു.

 

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേര് പറയാന്‍ ഭീഷണിപ്പെടുത്തിയോ എന്ന് അറിയണമെന്നും ക്രൈം ബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കി.

 

OTHER SECTIONS