നേപ്പാള്‍ വിമാനാപകടത്തിന് തൊട്ടുമുമ്പ് യാത്രക്കാരന്റെ ഫേസ്ബുക്ക് ലൈവ്, ആഹ്ലാദം ദുരന്തത്തിന് വഴിമാറുന്ന ദൃശ്യങ്ങള്‍-വീഡിയോ

By Web Desk.16 01 2023

imran-azhar

 


ന്യൂഡല്‍ഹി: പൊഖാറ വിമാനാപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്. മരിച്ച ഇന്ത്യക്കാരില്‍ ഒരാളായ സോനു ജയ്സ്വാളിന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ ആണ് പ്രചരിക്കുന്നത്. തകര്‍ന്ന യെതി എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത സെല്‍ഫോണിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

 

 

വിമാനത്തിനുള്ളില്‍ ഇരിക്കുന്ന യാത്രക്കാരുടെയും താഴെയുള്ള നഗരത്തിന്റെയും ജനാലയില്‍ നിന്ന് വിമാനം ലാന്‍ഡിങിന് മുന്‍പ് വട്ടമിടുന്നതിന്റെയും ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്. പെട്ടെന്ന് ഒരു സ്ഫോടനം ഉണ്ടാകുകയും സ്‌ക്രീന്‍ മുകളിലേക്ക് പോകുകയും ചെയ്യുന്നു. പിന്നീട് തീ ആളിക്കത്തുന്നതും അസ്വസ്ഥരായ യാത്രക്കാരുടെ കരച്ചിലും കേള്‍ക്കാം.

 

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞു. അഭിഷേഖ് കുശ്വാഹ (25), ബിഷാല്‍ ശര്‍മ (22), അനില്‍ കുമാര്‍ രാജ്ഭര്‍ (27), സോനു ജയ്സ്വാള്‍ (35), സഞ്ജയ ജയ്സ്വാള്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ നാല് പേര്‍ ഉത്തര്‍പ്രദേശ് ഗാസിപൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്.

 

 

 

 

OTHER SECTIONS