ഭോപ്പാലില്‍ പുതിയ കോവിഡ് വൈറസ് വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്

By sisira.17 06 2021

imran-azhar

 

 

 

ഭോപ്പാൽ: മധ്യപ്രദേശില്‍ പരിശോധിച്ച സാമ്പിളുകളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകൾ.

 

ഭോപ്പാലില്‍ രോഗം സ്ഥിരീകരിച്ച ഒരാളില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.

 

അന്വേഷണം ആരംഭിച്ചതായും അണുബാധ വ്യാപനം കുറയ്ക്കുന്നതിനായി കോണ്‍ടാക്റ്റ് ട്രേസിങ് നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് കാരണമായ ഡല്‍റ്റ വകഭേദത്തെ, വ്യാപന ശേഷിയുടെ അടിസ്ഥാനത്തില്‍ 'ആശങ്ക ഉണര്‍ത്തുന്ന വകഭേദം' എന്ന നിലയില്‍ യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി) പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

 

യു.എസ്. ഉള്‍പ്പെടെ 66 രാജ്യങ്ങളിലെങ്കിലും ഈ വകഭേദം പടര്‍ന്നിട്ടുണ്ടെന്നും സി.ഡി.സി പറഞ്ഞിരുന്നു.

OTHER SECTIONS