സംസ്ഥാനത്ത് 10 പുതിയ കോവിഡ് ഹോട്ട് സ്പോട്ടുകൾ

By online desk .06 07 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 10 പ്രദേശങ്ങൾ കൂടി കോവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ പള്ളിപ്പുറം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 21, 22, മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍), എറണാകുളം കീഴ്മാട് (5), ഇടത്തല (4, 13), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (2, 10, 13), പൈവളികെ (15), ആലപ്പുഴ ജില്ലയിലെ വെണ്‍മണി (8), കരുവാറ്റ (4), തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (7, 8, 10, 11, 15, 17, 19 ,25, 26), കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ (3), കോട്ടയം ജില്ലയിലെ എരുമേലി (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.


അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), ചെന്നിത്തല (14), പുന്നപ്ര സൗത്ത് (2), കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ (3, 9), തൃശൂര്‍ ജില്ലയിലെ ചാലക്കുടി മുന്‍സിപ്പാലിറ്റി (16, 19, 21, 30, 31, 35, 36), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (27) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 157 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

 

OTHER SECTIONS