പുതിയ സിപിഐ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും

By priya.02 10 2022

imran-azharതിരുവനന്തപുരം:  പുതിയ സിപിഐ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധര്‍ ശ്രമിക്കുന്നത് . കാനത്തിന് എതിരെ പ്രകാശ് ബാബുവിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനാണ് നീക്കം. പ്രായപരിധി നടപ്പാക്കിയാല്‍ കെ ഇ ഇസ്മയിലും സി ദിവാകരനും നേതൃനിരയില്‍ നിന്ന് പുറത്ത് പോകും.എറണാകുളം ജില്ലാ റിപ്പോര്‍ട്ടിംഗിന് ഇടയില്‍ തര്‍ക്കമുണ്ടായിരുന്നു. ജില്ലയിലെ പാര്‍ട്ടിയുടെ പൊതു നിലപാട് അല്ല റിപ്പോര്‍ട്ടിംഗ് എന്നായിരുന്നു ജില്ലയിലെ തന്നെ 4 പ്രതിനിധികള്‍ വിമര്‍ശിച്ചത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് കെ ഇ ഇസ്മയിലിനെതിരേയും,സി ദിവാകരനെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇന്നലെത്തെ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിരുന്നു.


മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രന്‍ തുടരുമോ എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ജില്ലാ റിപ്പോര്‍ട്ടിംഗില്‍ കാനത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നു. എങ്കിലും കാനത്തിനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധരുടെ നീക്കം.പ്രകാശ് ബാബു,വിഎസ് സുനില്‍കുമാര്‍,സിഎന്‍ ചന്ദ്രന്‍ ഇതില്‍ ഒരാളെ സെക്രട്ടറി സ്ഥാനത്തെക്ക് ഉയര്‍ത്തിക്കാട്ടി കാനത്തിനെതിരെ രംഗത്തിറക്കാനുള്ള ആലോചനകള്‍ കാനം വിരുദ്ധര്‍ തുടങ്ങി കഴിഞ്ഞു.സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടത്താനാണ് നീക്കം.സമ്മേളനത്തിന് മുന്‍പ് തന്നെ വിമതശബ്ദങ്ങള്‍ ഉയര്‍ന്ന് വന്നതിനാല്‍ കാനം രാജേന്ദ്രന്‍ മത്സരം പ്രതീക്ഷിക്കുന്നുണ്ട്. എതിര്‍ ചേരിയുടെ നീക്കത്തെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസവും കാനം വിഭാഗത്തിനും ഉണ്ട്.കാനം മൂന്നാം തവണയും സെക്രട്ടറിയായി വന്നാലും എതിര്‍ശബ്ദങ്ങളില്ലാതെ ആകരുതെന്നാണ് വിരുദ്ധ ചേരിയുടെ നിലപാട്.പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്ക് കാനം ഇന്ന് മറുപടി നല്‍കും.


OTHER SECTIONS