ഡിജിറ്റല്‍ പേയ്മെന്‍റ് കമ്പനി ബ്ലോക്കിന്‍റെ സാമ്പത്തിക ക്രമക്കേട്; പുതിയ റിപ്പോർട്ടുമായി ഹിൻഡൻബർഗ്

By Web Desk.23 03 2023

imran-azhar

 

 


ന്യൂഡല്‍ഹി: പുതിയ റിപ്പോർട്ട് പുറത്തുവിട്ട് ഹിൻഡൻബർഗ്.ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ബ്ലോക്കിലെ സാമ്പത്തിക ക്രമക്കേടുകളാണ് പുതിയ റിപ്പോർട്ടിൽ.സ്ക്വയർ എന്ന പേരിൽ മുൻപ് പ്രവർത്തിച്ചു വന്ന കമ്പനിയാണ് ബ്ലോക്ക്.രണ്ടു വർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് റിപ്പോർട്ട് പുറത്തു വിട്ടത്.

 

 

 

 

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണി മൂല്യം വർധിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്.

 

 

 


അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് റിസർച്ച് കമ്പനിയായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് നാലുദിവസത്തിനുള്ളിൽ വൻതകർച്ചയാണ് ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിനുണ്ടായത്.ലക്ഷക്കണക്കിന് കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിനുണ്ടായത്.ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

 

 

 

 

OTHER SECTIONS