70 ശതമാനം വാക്‌സിന്‍ എടുത്തു; കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ന്യൂയോര്‍ക്ക്

By Web Desk.16 06 2021

imran-azhar

 

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. നഗരത്തിലെ പ്രായപൂര്‍ത്തിയായ 70 ശതമാനം ആളുകളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയാണ് ഇക്കാര്യം അറിയിച്ചത്.

 

വാണിജ്യ സാമൂഹ്യ നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തുമാറ്റി. വാക്‌സിന്‍ എടുത്തവര്‍ക്ക് തൊഴിലിടങ്ങളില്‍ ഇനി വാക്‌സിന്‍ ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യേണ്ടതില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണം.

 

കേന്ദ്രം ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ മാറ്റിയിട്ടില്ല. പൊതു ഗതാഗതം, ആരോഗ്യസംവിധാനം എന്നിവിടങ്ങളിലാണ് ഇനി നിയന്ത്രണങ്ങളുള്ളത്.

 

 

 

OTHER SECTIONS