മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും നോട്ടിസ്, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ദേശീയ മനുഷ്യാവകാശകമ്മീഷൻ

By അനിൽ പയ്യമ്പള്ളി.10 04 2021

imran-azhar

 

ന്യൂഡൽഹി :കോവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും നോട്ടിസ്. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് നോട്ടിസ് നൽകിയത്.

 

തിരഞ്ഞെടുപ്പ് വേളയിൽ കോവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടതായി പരാതി ഉയർന്നിരുന്നു.


തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി അഭിഭാഷകൻ രാധാകാന്ത ത്രിപാഠിയാണ് പരാതിയുമായി ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

 

ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നടപടി. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിൽ സ്വീകരിച്ച നടപടികൾ നാലാഴ്ചയ്ക്കകം അറിയിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.

 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. ഇതിനിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.

 

 

 

 

OTHER SECTIONS