കോവിഡ് വ്യാപനം: മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യു

By Web Desk.26 03 2021

imran-azhar

 


മുംബൈ: മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.

 

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

 

മാളുകള്‍ രാത്രി 8 മുതല്‍ രാവിലെ 7 വരെ അടച്ചിടണം. അടുത്തമാസം 4 മുതല്‍ സംസ്ഥാനത്താകെ നിരോധനനാജ്ഞയും ഏര്‍പ്പെടുത്തും.

 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്ള നാന്ദേഡ്, ബീഡ് എന്നിവിടങ്ങളില്‍ പത്തുദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

 

വൈറസിന്റെ പുതിയ വകഭേദവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്.

 

 

 

OTHER SECTIONS