അഭിമാനം! നിഖാത് സരീന്‍ ഇടികൂടി സ്വര്‍ണം നേടി

By Web Desk.19 05 2022

imran-azhar

 


ഇസ്താംബുള്‍: വനിത ബോക്‌സിങ് ലോകചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിഖാത് സരീന് സ്വര്‍ണം. ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജിറ്റ്‌പോങ് ജിറ്റാമാസിനെയാണ് സരീന്‍ തോല്‍പിച്ചത്.

 

തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന ഫൈനലില്‍ 52 കിലോ വിഭാഗത്തിലാണ് സരീന്‍ സ്വര്‍ണം നേടിയത്. വനിതാ ലോകചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് സരീന്‍.

 

ഫൈനല്‍ പോരാട്ടത്തില്‍ 50 നാണ് ടോക്കിയോ ഒളിംപിക്‌സിലെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ജിറ്റ്‌പോങ്ങിനെ സരീന്‍ കീഴടക്കിയത്. മുന്‍പ് മേരി കോം, സരീതാ ദേവി, ജെന്നി ആര്‍.എല്‍, ലേഖ കെ.സി എന്നിവരും ലോകചാംപ്യന്‍ഷിപ്പുകളില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിട്ടുണ്ട്.

 

ബുധനാഴ്ച നടന്ന സെമി പോരാട്ടത്തില്‍ ബ്രസീലിന്റെ കരോലിന്‍ ഡെ അല്‍മേഡയെ കീഴടക്കിയാണ് സരീന്‍ ഫൈനല്‍ പോരാട്ടത്തിലേക്കു കടന്നത്. സെമിയിലും ആധികാരികമായിട്ടായിരുന്നു സരീന്റെ മുന്നേറ്റം (50).

 

ജൂനിയര്‍ വിഭാഗത്തിലെ മുന്‍ ലോകചാംപ്യനാണ് നിഖാത് സരീന്‍.

 

 

OTHER SECTIONS