അദാനിവിവാദം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കരുതുന്നില്ല: നിര്‍മല സീതാരാമന്‍

By Lekshmi.03 02 2023

imran-azhar

 

 

മുംബൈ: അദാനി വിവാദം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍.സമ്പൂര്‍ണമായി മികച്ച ഭരണനിര്‍വഹണം നടക്കുന്നതും മികച്ച രീതിയില്‍ നിയന്ത്രിക്കപ്പെടുന്ന സാമ്പത്തിക വിപണിയുമായി ഇന്ത്യ തുടരുകയാണെന്ന് നിര്‍മല ന്യൂസ് 18നോടു പ്രതികരിച്ചു.

 

 

അദാനി ഗ്രൂപ്പുമായി പരിമിതമായ ഇടപാടുകള്‍ മാത്രമാണുള്ളതെന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ വിശദീകരണങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.അതിനാല്‍ ഓഹരിവിപണിയിലെ തകര്‍ച്ച അവയെ കാര്യമായി ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.നിക്ഷേപകര്‍ക്ക് മുന്‍പുണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് താന്‍ വിചാരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

OTHER SECTIONS