സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ നിലവിലെ രീതിയിൽ തുടരും; ടിപിആർ 24-ന് മുകളിലുള്ള ഇടങ്ങളിൽ കടുത്ത നിയന്ത്രണം

By sisira.22 06 2021

imran-azhar

 

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ നിലവിലെ രീതിയിൽ ഒരാഴ്ച കൂടെ തുടരാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

 

ടെസ്റ്റ് പോസിറ്റിവിറ്റി 24-ന് മുകളിൽ നിൽക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടാകും. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും.

 

പൂജ്യം മുതൽ എട്ട് ശതമാനം വരെ എ വിഭാഗം, എട്ട് മുതൽ 16 ശതമാനം വരെ ബി വിഭാഗം, 16 മുതൽ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളിൽ ഡി വിഭാഗം എന്നിങ്ങനെയാണ് മേഖലകളായി തരംതിരിച്ചിട്ടുള്ളത്. ആരാധനാലയങ്ങൾ തുറക്കുന്നതിൽ മുഖ്യമന്ത്രിയാവും തീരുമാനമെടുക്കുക.

OTHER SECTIONS