എറണാകുളത്ത് കോവിഡ് വർധിക്കുന്നു, നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല: ജില്ലാ കളക്ടർ

By സൂരജ് സുരേന്ദ്രൻ .14 04 2021

imran-azhar

 

 

എറണാകുളം: ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസുകൾ ഗണ്യമായി വർധിക്കുന്നു. എന്നിരുന്നാലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമോ, നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമോ ഇല്ലെന്നും ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു.

 

കഴിഞ്ഞ ദിവസം ജില്ലയിൽ 1162 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 336 പേർ രോഗ മുക്തി നേടി.

 

2304 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1762 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

 

വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 20555 ആണ്. നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6196 ആയി.

 

OTHER SECTIONS