ഓഫ്‌ലൈൻ പരീക്ഷകൾ മെയ് മാസത്തിൽ നടത്തരുതെന്ന് യുജിസി

By Sooraj Surendran.06 05 2021

imran-azhar

 

 

ന്യൂ ഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുതെന്ന് യുജിസി എല്ലാ സർവകലാശാലകൾക്കും നിർദ്ദേശം നൽകി.

 

എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഏറ്റവും പ്രധാനമാണെന്നും ചൂണ്ടിക്കാട്ടി യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ സർവകലാശാല വൈസ് ചാൻസിലർമാർക്ക് കത്തയച്ചു.

 

പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രം ഓൺലൈൻ പരീക്ഷകൾ നടത്താൻ തീരുമാനിക്കണമെന്നും കത്തിൽ പറയുന്നു.

 

അതേസമയം കേന്ദ്ര ധനസഹായമുള്ള എല്ലാ സ്ഥാപനങ്ങൾക്കും മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

 

കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ മന്ത്രാലയം, യു.ജി.സി. എിവരുടെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താവൂ എന്നും കത്തിൽ പറയുന്നുണ്ട്.

 

OTHER SECTIONS